സ്കൂള്‍ മാനേജ്മെന്‍റ് പ്രതിഷേധിക്കുന്നു

0

സര്‍ക്കാരിന് ഒരു പൈസയുടെ പോലും ബാധ്യതയില്ലാതെ മികവോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത അണ്‍എയിഡഡ് സ്കൂളുകളെ ഉന്മൂലനം ചെയ്യാനുള്ള സര്‍ക്കാരിന്‍റെ നീക്കങ്ങളില്‍ കേരള അണ്‍ എയ്ഡഡ് റക്കഗനൈസ്ഡ‍് സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഈ വര്‍ഷം പാഠപുസ്തക വിതരണം താറുമാറാകുമെന്ന് മാര്‍ച്ച് ആദ്യം തന്നെ അസോസിയേഷന്‍ നിവേദനത്തിലൂടെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.  അച്ചടിച്ച് തീര്‍ന്നിട്ടില്ല എന്ന കാര്യം ഒരു വശത്ത്. അച്ചടിച്ച് വിതരണം നടത്തുന്ന കാര്യത്തിലുള്ള വിവേചനം ഒരു വശത്ത് . വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ടെക്സറ്റ് ബുക്ക് ഓഫീസര്‍ എന്നിവരെക്കണ്ട് ആവശ്യപ്പെട്ടപ്പോള്‍ ഗവ., എയിഡഡ് സ്കൂളുകള്‍ക്ക് പുസ്തക വിതരണം നടത്തുന്നതോടൊപ്പം തന്നെ അംഗീകൃത സ്കൂളുകള്‍ക്കും പുസ്തകങ്ങള്‍ വിതരണം നടത്തുമെന്ന് ഇവര്‍ ഉറപ്പ് തന്നിരുന്നു. എന്നാല്‍ പിന്നാലെ എല്ലാ വിതരണ കേന്ദ്രത്തിലേക്കും ഗവണ്‍മെന്‍റും എയിഡ‍‍ഡും സ്കൂളുകള്‍ക്ക് കൊടുത്തതിനു ശേഷം മാത്രമേ അംഗീകൃത സ്കൂളുകള്‍ക്ക് കൊടുക്കാവൂ എന്ന് വാക്കാര്‍ നിര്‍ദ്ദേശവും കൊടുത്തു.
ഗവണ്‍മെന്‍റ്, എയിഡ് മേഖലയില്‍ പ്ലസ് ടൂ ബച്ചുകള്‍ക്ക് 20 ശതമാനം സീറ്റുകള്‍വര്‍ദ്ധിപ്പിച്ച് ഉത്തരവുകള്‍ വന്നു.  എന്നാല്‍ അണ്‍എയിഡഡ് മേഖലയില്‍ വര്‍ദ്ധിപ്പിക്കണമോയെന്ന് പീന്നീട് തീരുമാനിക്കുമത്രേ. ഉടന്‍ തീരുമാനമെടുക്കേണ്ട ഇത്തരം കാര്യങ്ങള്‍ വൈകിപ്പിക്കുന്നത് ആരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് മനസ്സിലാകുന്നില്ല. തന്നെയുമല്ല ഇരുപത്തി അഞ്ച് കുട്ടികള്‍ ഇല്ലാത്ത അണ്‍ എയിഡഡ് സ്കൂളുകളിലെ പ്ലസ് ടൂ ബാച്ചുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നതായും വാര്‍ത്ത വന്നു.  ഇത് നിര്‍ത്തലാക്കിയാല്‍ ആ കുട്ടികള്‍ കൂടി എയിഡഡ് സ്കൂളുകളിലേക്ക് പോകുമല്ലോ. എങ്കില്‍ മാത്രമേ ഗവണ്‍മെന്‍റിന്‍റെ ദൗത്യം പൂര്‍ണ്ണമാകൂ എന്ന വസ്തുത എല്ലാ മാനേജര്‍മാര്‍ക്കും അറിയാം. കുട്ടികള്‍ കുറഞ്ഞതിന്‍റെ പേരില്‍ ബാച്ച് നഷ്ടമായാല്‍ അണ്‍ എയിഡഡ് മാനേജര്‍മാര്‍ സഹിക്കും. ബാച്ച് നഷ്ടമായി കുട്ടികള്‍ എയിയഡ് സ്കൂളുകളില്‍ പോയാ്‍ ഭാരം സര്‍ക്കാരിന്.
വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ഇന്‍ സര്‍വ്വീസ് കോഴ്സുകള്‍ക്ക് അംഗീകൃത സ്കൂള്‍ അധ്യാപകര്‍ക്ക് ഇപ്പോഴും ഇയിത്തം തുടരുന്നു.  അവര്‍ക്ക് ടിഎയോ ഡിഎയോ കൊടുക്കാറില്ല. പൊതുഖജനാവില്‍ നിന്നും ചിലവിടുന്ന പണം കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണെങ്കില്‍ ഒരു തരത്തിലുള്ള വിവേചനവും കൂടാതെ കതന്നെ കുട്ടികളെ ഒന്നായി കാണേണ്ടതും അവര്‍ക്കു കൂടി എല്ലാ ക്ഷേമപദ്ധതികളുടേയും പ്രയോജനം എത്തിക്കുകയും വേണമെന്ന് അസോസിയേഷന്‍ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.

Share.

About Author

Comments are closed.