പ്രാര്‍ത്ഥനാ സമ്മേളനം

0

വിശുദ്ധ റമളാനിലെ രാപ്പകലുകളെ ധന്യമാക്കി ആറ്റിങ്ങല്‍ പറയത്തുകോണം മഖ്ദുമിയ ദഅ്വാ കോളേജ് ക്യാന്പസില്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് വേദിയൊരുങ്ങി. മുന്‍വര്‍ഷത്തേക്കാള്‍ വിപുലമായി ജൂലൈ 8, 9 തീയതികളില്‍ ബുര്‍ദ്ദ, തഹ്ലീല്‍, തൗബ, ദുആ, റിലീഫ് വിതരണം, ഹജ്ജ് പഠനക്ലാസ് തുടങ്ങി മത-സാമൂഹിക-സാംസ്കാരിക മേഖലകളിലായി വ്യത്യസ്ത പരിപാടികള്‍ ഇക്കൊല്ലം സംഘടിപ്പിക്കുന്നുണ്ട്.
ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് പ്രമുഖ പണ്ഢിതനും പ്രഭാഷകനുമായ മുഹമ്മദ് ഫാറൂഖ് നഈമിയുടെ ഹജ്ജ് പഠനക്ലാസോടെ പരിപാടി ആരംഭിക്കും.  തുടര്‍ന്ന് ഉച്ചയ്ക്ക് 2 മണിക്ക് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ഡി.സി.സി. സെക്രട്ടറി ഷാനവാസ് ആനക്കുഴി തുടങ്ങിയ രാഷ്ട്രീയ പ്രമുഖരുടെ നേതൃത്വത്തില്‍ റിലീഫ് വിതരണം നിര്‍വ്വഹിക്കപ്പെടും. ജൂലൈ ഒന്പത് വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് ബദ്ര്‍ മജ്ലിസും തുടര്‍ന്ന സിയാറത്തോടുകൂടി തുടക്കം കുറിക്കുന്ന പരിപാടിക്ക് സയ്യിദ് സൈനുദ്ദീന്‍ ബാ അലവി തങ്ങള്‍ പതാ ഉയര്‍ത്തും.  വൈകുന്നേകം അഞ്ച് മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ എ.,പി. അനില്‍കുമാര്‍, സാംസ്കാരിക വകുപ്പ് മന്ത്രി, വി.എ. ഇബ്രാഹിംകുഞ്ഞ്, പൊതുമരാമത്ത് മന്ത്രി, കെ. മുരളീധരന്‍ എം.എല്‍.എ. ജമാല്‍ തോന്നയ്ക്കല്‍, പന്ന്യന്‍രവീന്ദ്രന്‍, വി.എസ്. അജിത്കുമാര്‍, ജി. വേണുഗോപാലന്‍ നായര്‍, കബീര്‍ ഇടവിളാകം, ഇ നൗഷാദ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍സംബന്ധിക്കും.

Share.

About Author

Comments are closed.