പ്രേമം ഇന്‍റര്‍നെറ്റില്‍ ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയിലായി. ഇവര്‍ക്ക് വ്യാജ സി.ഡി മാഫിയയുമായി ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. റിലീസ് ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഇവര്‍ പ്രേമം എന്ന സിനിമ ലോഡ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്നും കന്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. സി.ിഡി. തിരുവനന്തപുരത്തുള്ള ഒരാളാണ് നല്‍കിയതെന്ന് ഇവര്‍ പറഞ്ഞു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ഇവര്‍. ഇവര്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമുണ്ടെന്നും എങ്ങനെയാണ് ഈ സിഡി കിട്ടിയതെന്നും പോലീസ് ചോദ്യം ചെയ്തു വരുന്നു. കിക്ക് അസ് കോം എന്ന സൈറ്റിലാണ് ഇവര്‍ പ്രേമം അപ്ലോഡ് ചെയ്തത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ അച്ഛനും അമ്മയും വിദേശത്താണ്. വെളുപ്പിനെയാണ് ഇവരെ കൊല്ലത്തുനിന്നും കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തു കൊണ്ടുവന്ന് ചോദ്യം ചെയ്തു വരുന്നു.
പ്രേമം ഇന്‍റര്‍നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് വിദ്യാര്‍ത്ഥികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
0
Share.