നമ്രതാ ദാമോറിന്റെ മരണം വീണ്ടും അന്വേഷിക്കും

0

വ്യാപം അഴിമതിയിലുള്‍പ്പെട്ട് ദുരൂഹസാഹചര്യത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി നമ്രത ദാമോറിന്റെ മരണം വീണ്ടും അന്വേഷിക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. നമ്രത തോമറിന്റെ മരണം കൊലപാതകമാണന്ന് ആരോപിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. 2012 ജനവരിയിലാണ് റെയില്‍വേ ട്രാക്കിനു സമീപം നമ്രതാ ദാമോറിനെ മരിച്ച നിലയില്‍ കണ്‌ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസ് 2014 ല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നമ്രത മരിച്ചത് ശ്വാസം മുട്ടിയാണെന്നും കൊലപാതകമാണെ്ന്നും സൂചനകളുണ്ടായിരുന്നുവെങ്കിലും പോലീസിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായിരുന്ന നമ്രതയ്ക്ക് പ്രവേശനം കിട്ടയത് അനധികൃതമായെന്നാണ് കരുതപ്പെടുന്നത്. വ്യാപം അഴിമതിക്കേസില്‍ ഔദ്യോഗികമായി രിജസ്റ്റര്‍ ചെയ്യപ്പെടുന്ന ആദ്യ കേസാണ് നമ്രതയുടേത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരവേയാണ് ടിവി ടുഡേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ അക്ഷയ് സിങ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്. നമ്രത ദമോറിന്റെ രക്ഷിതാക്കളുമായി അഭിമുഖം നടത്തി ഏതാനും നിമിഷങ്ങള്‍ക്കകമാണ് സിങ് മരിച്ചത്. വ്യാപം കേസ് സി.ബി.ഐ.യെ ഏല്‍പ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. വ്യാപം അഴിമതിയുടെ ചരിത്രം 2007-ല്‍ തുടങ്ങുന്നു. 2013-ല്‍ മാത്രമാണ് ഇതിന്റെ ചില വിശദാംശങ്ങള്‍ പുറത്തുവന്നതും അന്വേഷണം തുടങ്ങിയതും. മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാവസായിക് പരീക്ഷാ മണ്ഡല്‍) ഏതാണ്ട് ആറുവര്‍ഷമായി കോഴ്‌സുകളിലേക്കും ജോലികളിലേക്കുമായി നടത്തിയ വിവിധ പ്രവേശനപ്പരീക്ഷകളില്‍ ക്രമക്കേട് നടത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. 2000 കോടിയിലേറെ രൂപയാണ് കൈക്കൂലിയായി നല്‍കപ്പെട്ടതെന്ന് കണ്ടെത്തി. രണ്ടായിരത്തോളം പേരെ അറസ്റ്റുചെയ്തു. എഴുനൂറോളം പേര്‍ക്കായി തിരച്ചില്‍ നടക്കുന്നു.ഗവര്‍ണര്‍ രാംനരേഷ് യാദവിന്റെ ഓഫീസുള്‍പ്പെടെ വിവിധ ഭരണഘടനാ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. ദേശീയശ്രദ്ധയില്‍ അത്ര പെടാതെപോയ കേസ് ഇതിലുള്‍പ്പെട്ടവരുടെ ദുരൂഹമരണം പുറത്തായതോടെയാണ് വാര്‍ത്തയായത്. മരിച്ചവരിലേറെയും 25-നും 30-നുമിടയില്‍ പ്രായമുള്ളവരാണ്. റോഡപകടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളും. രാംനരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിന്റെ മരണമാണ് ഇതില്‍ പ്രധാനം. രാംനരേഷിന്റെ ലഖ്‌നൗവിലെ ഔദ്യോഗികവസതിയില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15-നാണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കാണപ്പെട്ടത്.

Share.

About Author

Comments are closed.