കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മ്മ.യുടെ 167-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ 2015 ഏപ്രില്‍ 29, 30 തീയതികളില്‍ കിളിമാനൂരിലെ രാജാ രവി വര്‍മ്മ സാംസ്കാരിക നിലയത്തില്‍ നടക്കും. 2015 ഏപ്രില്‍ 29 ന് രാവിലെ 9 മണിക്ക് ഇവിടെ എത്തിച്ചേരുന്ന ചിത്രകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ ഒരുമിച്ച് സമൂഹ ചിത്രരചന, രവിവര്‍മ്മ അനുസ്മരണ പ്രഭാഷണങ്ങള്‍, ചിത്രകലയില്‍ അഭിരുചിയുള്ള തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ ചിത്ര രചനാ പഠന ശില്പ ശാല എന്നിവ ജന്മദിനാഘോഷ പരിപാടികളില്‍ ഉള്‍പ്പെടുന്നു.
നേമം പുഷ്പരാജ്, ഗോപിദാസ്, കാരയ്ക്കാമണ്ടപം വിജയകുമാര്‍, ഷിബുചന്ദ്, പ്രിയാ മനോജ്, കിളിമാനൂര്‍ ഷാജി, കിളിമാനൂര്‍ ചന്ദ്രന്‍, എന്‍. ഗോപിനാഥപിള്ള തുടങ്ങിയ കലാകാരന്മാരും അഡ്വ. ബി. സത്യന്‍ എം.എല്‍.എ., കിളിമാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, കെ.ജി. പ്രിന്‍സ്, വാര്‍ഡ് മെന്പര്‍ വി. ഉഷാകുമാരി, എം. ഷാജഹാന്‍, കിളിമാനൂര്‍ കൊട്ടാരം പ്രതിനിധി ബിജു രാമവര്‍മ്മ തുടങ്ങി വിവിധ ജനപ്രതിനിധികളും ഈ ദ്വിദിന പരിപാടികളുടെ വിജയത്തിന് നേതൃത്വം നല്‍കും. വരയ്ക്കാന്‍ എത്തിച്ചേരുന്ന കുട്ടികള്‍ വരയ്ക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥനയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447379524, 9895852624 എന്നീ നന്പരുകളില്‍ ബന്ധപ്പെടുക