സ്‌കൂള്‍ മുറ്റത്തെ തെങ്ങ് കടപുഴകി വീണ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് ജില്ലയിലെ മീഞ്ചന്ത ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജൂലായ് 8 ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് അപകടം നടന്നത്. ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഷജീല്‍ അഹമ്മദ് ആണ് മരിച്ചത്. ദീക്ഷിത് എന്ന വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റു. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ദില്‍ഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് ദുരന്തം ഉണ്ടായത്. കുട്ടികള്‍ സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. അപ്പോഴാണ് തെങ്ങ് കടപുഴകി വീണത്. ശബ്ദം കേട്ട് കുട്ടികള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഷജീലിനും ദീക്ഷിത്തിനും രക്ഷപ്പെടാനായില്ല.കുട്ടിയുടെ തലയിലാണ് തെങ്ങ് വീണത്. തെങ്ങ് മാറ്റി കുട്ടിയെ പുറത്തെടുക്കാന്‍ സമയമെടുത്തതായും പറയുന്നു. രണ്ട് പേരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിജിന്റെ ജീവന്‍ രക്ഷിയ്ക്കാനായില്ല. സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ ഡിഇഒയെ ചുമതലപ്പെടുത്തി.
സ്കൂളില് തെങ്ങ് വീണു ദുരന്തം കോഴിക്കോട്
0
Share.