പാക് ഗുണ്ടാസംഘം കുട്ടികളെ ബലാത്സംഗം ചെയ്തു

0

ഇന്ത്യന്‍ അതിര്‍ത്തിയിലെ ഗ്രാമത്തില്‍ ഒട്ടേറെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. പാകിസ്താനിലുള്ള ഒരു ഗുണ്ടാസംഘമാണ് അക്രമത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പാക് പഞ്ചാബിലെ മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് അന്വേഷണം പ്രഖ്യാപിച്ചു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ കസൂര്‍ ജില്ലയിലെ കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ഇവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. 15 പേര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമി സംഘത്തില്‍ പെട്ട മൂന്ന് പേര്‍ അറസ്റ്റിലായി. ഗന്ദ സിംഗ് ഗ്രാമവാസികളാണ് അറസ്റ്റിലായവര്‍. അക്രമികളുടെ വീട് വളഞ്ഞ് നാട്ടുകാര്‍ വീടടക്കം തീവെക്കും എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് മൂന്ന് കേസുകള്‍ കൂടി എടുത്തിട്ടുണ്ട്. ബാക്കിയുള്ളവരെ കൂടി ഉടന്‍ പിടികൂടും എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ സാഹിബ്‌സാദ ഷഹ്‌സാദ് സുല്‍ത്താന്‍ പറഞ്ഞു. ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിക്കുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നത്രെ. അക്രമികള്‍ കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഗ്രാമവാസികളില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്ന ശേഷമാണ് ഇവര്‍ തിരിച്ചുപോയത്. 24 മണിക്കൂറിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കണം എന്നാണ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷഹ്‌സാദ് സുല്‍ത്താനനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Share.

About Author

Comments are closed.