ടര്‍ബോ മേഘ എയര്‍വേയ്‌സിന് സര്‍വീസ് നടത്താന്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കി. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടര്‍ബോ മേഘ എയര്‍വേയ്‌സ്. ചലച്ചിത്ര താരം രാം ചരണിന്റെ കൂടി ഉടമസ്ഥതയിലുളള കമ്പനിയാണിത്. ഇതോടെ രാജ്യത്ത് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കുന്ന നാലാമത്തെ സ്വകാര്യ കമ്പനിയായി ടര്‍ബോമേഘ എയര്‍വേയ്‌സ്. ട്രൂജെറ്റ് എന്ന പേരിലാകും ടര്‍ബോമേഘ എയര്‍വേയ്‌സ് സര്‍വീസ് നടത്തുക.ഗോദാവരിയില്‍ നടക്കുന്ന മഹാപുഷ്‌കര്‍ണയിലേക്കുളള ഷട്ടില്‍ സര്‍വീസുകളാകും കമ്പനി ആദ്യഘട്ടത്തില്‍ നടത്തുക. കമ്പനിക്ക് 72 പേര്‍ക്കിരിക്കാന്‍ കഴിയുന്ന രണ്ട് എടിആര്‍ വിമാനങ്ങള്‍ കസ്വന്തമായുണ്ട്. ഹൈദരാബാദില്‍ നിന്ന് രാജമുന്ദ്രി, ബംഗളൂരൂ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാകും ട്രൂ ജെറ്റ് സര്‍വീസ് നടത്തുക.
ടര്ബോമേഘ എയര്വേയ്സ് ഇനി പറന്നുയരും
0
Share.