രാജ്യതാത്പര്യങ്ങള്‍ക്ക് വിപരീതമായി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഷാര്‍ജ പോലീസ് രംഗത്തെത്തി. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റ് ആധുനിക ടെക്‌നോളജിയുടെ സഹായത്താലും അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുന്നതിനു പുറമെ വിദേശിയാണെങ്കില്‍ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും. അനുവാദമില്ലാതെ മറ്റൊരാളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതു പോലും സൈബര്‍ നിയമ പ്രകാരം കുറ്റകരമാണ്. വാര്‍ത്തകള്‍ ലഭിച്ചാല്‍ അത് മറ്റൊരാളിലേക്ക് ഷെയര്‍ ചെയ്യുന്നതിനു മുന്‍പു വാര്‍ത്തയുടെ സത്യാവസ്ഥ മനസ്സിലാക്കണമെന്നും അധിക്രതര്‍ വ്യക്തമാക്കി.
ശക്തമായ താക്കിതുമായി ഷാര്ജ പോലീസ്
0
Share.