‘പാപനാസം’ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തത് പാകിസ്താനില്‍നിന്നാണെന്ന് സംവിധായകന്‍ ജിത്തു ജോസഫ്. പാകിസ്താനിലെ സൈറ്റിന്റെ ഉടമയുമായി ഫോണില്‍ സംസാരിച്ചെങ്കിലും വ്യാജപകര്‍പ്പ് പിന്‍വലിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും സംസാരിക്കാന്‍ താത്പര്യമില്ലാതെ ഫോണ്‍കട്ടുചെയ്‌തെന്നും അദ്ദേഹം അറിയിച്ചു.പാപനാസം സിനിമയുടെ പ്രദര്‍ശനാഘോഷങ്ങളുടെ ചടങ്ങില്‍ പങ്കെടുക്കാനായി ചെന്നൈയിലെത്തിയതായിരുന്നു സംവിധായകന്‍.വ്യാജപകര്‍പ്പുകള്‍ പുറത്തിറക്കുന്നവര്‍ ദിനംപ്രതി ശക്തമായിക്കൊണ്ടിരിക്കുകയാണെന്ന് കമലഹാസന്‍ പറഞ്ഞു. വ്യാജപകര്‍പ്പുതടയാന്‍ എത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയാലും അവയെല്ലാം അടുത്തതവണ മറികടക്കാന്‍ പ്രാപ്തരാണ് മാഫിയയെന്നും അദ്ദേഹം വിശദീകരിച്ചു. പാപനാസം പോലെ ശക്തമായ കഥപറയുന്ന ചെറുചിത്രങ്ങളുടെ ഭാഗമാകാനാണ് ഇഷ്ടപ്പെടുന്നതെന്ന് കമല്‍ കൂട്ടിച്ചേര്‍ത്തു. ഗൗതമി, കലാഭവന്‍ മണി തുടങ്ങി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
‘പാപനാസം’ അപ്ലോഡ് ചെയ്തത് പാകിസ്താനില് നിന്ന്
0
Share.