ചെറിയ പെരുന്നാളിന് നാട്ടില്‍ വരാനിരിക്കുന്ന ഗള്‍ഫ് മലയാളികളെ വിമാനക്കമ്പനികള്‍ പിഴിയുന്നു. ഒരു ടിക്കറ്റിന് ഏഴായിരം രൂപ വരെ കുത്തനെ കൂട്ടി എയര്‍ഇന്ത്യയും പ്രവാസികളുടെ പോക്കറ്റടിക്കുകയാണ്. ദുബൈയില്‍നിന്ന് കോഴിക്കോട്ടേയ്ക്ക് 24,500 രൂപയാണ് എയര്‍ഇന്ത്യയുടെ യാത്രാക്കൂലി. എന്നാല്‍, ചെറിയ പെരുന്നാളിനോട് അടുത്ത ദിവസങ്ങളില്‍ നിരക്ക് 32,000 ആയി കുതിച്ചു. 16,000 രൂപയുള്ള ദുബൈ.കൊച്ചി വിമാന ടിക്കറ്റിന് 23,000 രൂപയായി. ഇതേവിമാനത്തില്‍ കോഴിക്കോട്ടേയ്ക്കു പറക്കണമെങ്കില്‍ പിന്നെയും കൊടുക്കണം 6,500 രൂപ. തിരക്കിനനുസരിച്ച് വരും ദിവസങ്ങളിലും നിരക്കില്‍ ഇനിയും വര്‍ധന പ്രതീക്ഷിക്കാം..
വിമാനക്കമ്പനി മലയാളികളെ പിഴിയുന്നു
0
Share.