കൊള്ളപലിശക്കാരെ നിയന്ത്രിക്കുന്നതിനായി 2014 ല്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ കുബേര പ്രകാരം മലപ്പുറം സബ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ പരാതികളില്‍ 44 പേരെ അറസ്റ്റ് ചെയ്തതായി ഡി.വൈ.എസ്.പി. അഭിലാഷ് അറിയിച്ചു. സബ് ഡിവിഷന് കീഴിലെ മഞ്ചേരി, അരീക്കോട്, കൊണ്ടേണ്‍ാട്ടി, വാഴക്കാട്, കരിപ്പൂര്‍, മലപ്പുറം, വേങ്ങര, തിരൂരങ്ങാടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലായി 66 പരാതികളാണ് ലഭിച്ചത്. മഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് ഏറ്റവുമധികം പരാതികള്‍ രജിസ്റ്റര്‍ ചെയ്തത്. വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ മൂന്ന് പരാതികള്‍ തള്ളിയതായും ഡി.വൈ.എസ്.പി. അറിയിച്ചു. മഞ്ചേരി-14, അരീക്കോട് -ആറ് കൊണ്‍േണ്ടാട്ടി-ഒമ്പത് വാഴക്കാട് -രണ്ടണ്‍്, കരിപ്പൂര്‍ -രണ്ടണ്‍്, മലപ്പുറം-12, വേങ്ങര-അഞ്ച,് തിരൂരങ്ങാടി, തേഞ്ഞിപ്പലം എന്നിവിടങ്ങളില്‍-എട്ട് എന്നിങ്ങനെയാണ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തത്. കൊള്ളപലിശക്കാരില്‍ നിന്നുള്ള അതിക്രമങ്ങള്‍ തടയുന്നതിനാണ് ഓപ്പറേഷന്‍ കുബേര ഊന്നല്‍ നല്‍കുന്നതെന്നും നല്‍കാനുള്ള പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി തീരുമാനങ്ങള്‍ക്കനുസരിച്ച് നടത്തുമെന്നും ഡി.വൈ.എസ്.പി. പറഞ്ഞു. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് ഡി.വൈ.എസ്.പി. ഓഫിസില്‍ നടത്തിയ അദാലത്തില്‍ ലഭിച്ച പരാതികള്‍ പിന്നീട് പരിഗണിക്കും.
ഓപ്പറേഷന്‍ കുബേര : മലപ്പുറം സബ് ഡിവിഷനില്‍ 44 അറസ്റ്റ്
0
Share.