ചെന്നൈ : മൂന്നു ഉദ്യോഗസ്ഥരുമായി 33 ദിവസങ്ങൾക്കു മുൻപു കാണാതായ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറാണ് കണ്ടെത്തിയതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 950 താഴ്ചയിലാണ് വിമാനമെന്നാണ് വിലയിരുത്തൽ. ജൂൺ എട്ടിന് വൈകുന്നേരമാണ് വിമാനം കാണാതായത്. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് ആറുമണിക്കു പറന്നുയർന്ന വിമാനം രാത്രി ഒൻപതിനു അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. 9.23 വരെ റഡാറിൽ കണ്ട വിമാനം പിന്നീട് അപ്രത്യക്ഷമായി. ചെന്നൈ തീരത്ത് കുറഞ്ഞ ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം. കഴിഞ്ഞ വർഷമാണ് ഈ വിമാനം കോസ്റ്റ് ഗാർഡ് ഉപയോഗിക്കാൻ തുടങ്ങിയത്. വിദഗ്ധ പരിശീലനം ലഭിച്ചവരാണ് വിമാനം പറത്തിയിരുന്നത്.
33 ദിവസം മുമ്പ് കാണാതായ ഡോർണിയർ വിമാനം കണ്ടെത്തി
0
Share.