കള്ള് ഷാപ്പിലെ പാചകകക്കാരനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസറില്‍ വെച്ച നിലയില്‍ കണ്ടെത്തി. കുട്ടനാട് മിത്രകരി സ്വദേശി രാമചന്ദ്രനാണ് (64) മരിച്ചത്. രാമചന്ദ്രന്റെ ഒപ്പമുണ്ടായിരുന്ന ബംഗാളി തൊഴിലാളിയെ കാണാതായിട്ടുണ്ട്. രാത്രി 2.10 വരെ ഇയാളുടെ മൊബൈല്‍ ഫോണ്‍ അമ്പലപ്പുഴ റയില്‍വേ സ്റ്റേഷന്‍ പരിസരത്തുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും ഇന്നലെ രാത്രി ഷാപ്പിലായിരുന്നു ഉറങ്ങിയത്. രാവിലെ ഷാപ്പ് തുറക്കാത്തതിനാല്‍ ഷാപ്പുടമ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയപ്പോളാണ് മൃതദേഹം ഫ്രീസറില്‍ കണ്ടെത്തിയത്. എടത്വ പോലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
കള്ള്ഷാപ്പ് തൊഴിലാളിയുടെ മൃതദേഹം ഫ്രീസറില്.
0
Share.