മലയാറ്റൂര്‍, വാഴച്ചാല്‍ വനമേഖലകളില്‍ കാട്ടാനകളെ കൊന്ന് കൊമ്പെടുക്കുന്ന വന്‍ നായാട്ട് സംഘത്തിന്റെ ആറുപേര്‍ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചു. ഒളിവില്‍പ്പോയ ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കും. കുട്ടമ്പുഴ സ്വദേശികളായ ആറ് പേരാണ് അന്തസ്സംസ്ഥാന ആനവേട്ട സംഘത്തിലുള്ളത്. സംഘത്തിലെ വെടിവെപ്പുകാര്‍ കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ അയ്ക്കര വാസു, ആണ്ടികുഞ്ഞ് എന്നറിയപ്പെടുന്ന ജിജോ, എല്‍ദോസ് എന്നിവരാണ്. ഇവര്‍ക്കെതിരെയും പേരുവെളിപ്പെടുത്താത്ത മൂന്നുപേര്‍ക്കെതിരെയുമാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ആനവേട്ട: ആറുപ്രതികള്ക്കെതിരെ അറസ്റ്റുവാറണ്ട്
0
Share.