കേബിള്‍ ടിവി സര്‍വ്വീസില്‍ പ്രാദേശിക വാര്‍ത്തകളും പരിപാടികളും സംപ്രേക്ഷണം ചെയ്തുകൊണ്ട്, പ്രാദേശിക മാധ്യമപ്രവര്‍ത്തനത്തിന് പ്രത്യേക പരിഗണന നല്‍കുന്ന സമീപനമാണ് സി.ഒ.എ. സ്വീകരിച്ചു വരുന്നത്. കേബിള്‍ നെറ്റ് വര്‍ക്കുകളെ മേഖല ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുകയും, സംസ്ഥാന തലത്തില്‍ ഡിജിറ്റര്‍ കേബിള്‍ ടിവി സര്‍വ്വീസ് ആരംഭിച്ച് കേരള വിഷന്‍ എന്ന പൊതുനാമത്തില്‍ സ്വയംതൊഴില്‍ സംരംഭകരായ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ അറിയപ്പെടുന്ന കേബിള്‍ രംഗത്തെ കേരള മാതൃകയാണ് സി.ഒ.എയുടേത്. മേഖലതലത്തിലുള്ള നൂറോളം കേബിള്‍ ചാനലുകള്‍ക്കും ജില്ലാ ചാനലുകള്‍ക്കും കേരള വിഷനും പുറമെ 14 ജില്ലാ വാര്‍ത്തകളും സംസ്ഥാനതലത്തില്‍ ഡിജിറ്റല്‍ സര്‍വ്വീസില്‍ കേരള വിഷന്‍ വണ്‍ (പ്രാദേശിക കേരളം) ചാനല്‍ വഴി സംപ്രേക്ഷണം ചെയ്തു വരികയാണ്.
കേരള വിഷന്‍ വണ്‍ ചാനലിന്‍റെ ഔപചാരിക ഉദ്ഘാടനം 2014 ജൂലൈ 14 ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ബഹു. സാംസ്കാരിക പി.ആര്‍.ഡി. വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കുകയാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകുന്നേരം 3 മണിക്ക് മാധ്യമരംഗത്തെ കോര്‍പ്പറേറ്റ് വത്കരണവും പ്രാദേശിക ചാനലുകളുടെ പ്രസക്തിയും എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ ഡോ. ടി.എം. തോമസ് ഐസക് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.