പാനസോണിക് പുതിയ സ്മാര്ട്ട് ഫോണ് പുറത്തിറക്കി

0

ഒക്ടാ കോര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പി55 നോവോ സ്മാര്‍ട്ട് ഫോണ്‍ പാനസോണിക് ഇന്ത്യ പുറത്തിറക്കി. 5.3 ഇഞ്ചാണ് ഇതിന്റെ എച്ച്ഡി ഡിസ്പ്ലേ. ഒരു ജിബി റാം. എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നിവയോടൊപ്പം 32 ജിബിവരെ മെമ്മറി ക്രമീകരിക്കാം. ഐ ആര്‍ ബ്ലാസ്റ്റര്‍ ഉള്ളതിനാല്‍ ഹാന്‍ഡ്സെറ്റിന് ഐ ആര്‍ അധിഷ്ഠിത ടിവി, സെറ്റ് ടോപ്പ് ബോക്സ്, എസി, മറ്റ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് നിര്‍ദേശങ്ങള്‍ കൈമാറാന്‍ സാധിക്കും. പീല്‍ സ്മാര്‍ട്ട് റിമോട്ട് ആപ്പ് ഈ സ്മാര്‍ട്ട് ഫോണിനെ യൂണിവേഴ്സല്‍ ഹോം കണ്‍ട്രോളായി ഉപയോഗിക്കാന്‍ സഹായിക്കും. 13 എംപി പിന്‍ ക്യാമറയും, അഞ്ച് എംപി മുന്‍ക്യാമറയും ഉള്ളതിനാല്‍ വളരെ കുറഞ്ഞ വെളിച്ചത്തിലും ചിത്രങ്ങളും സെല്‍ഫികളും എടുക്കാന്‍ സാധിക്കും. ആംഗ്യഭാഷ, സ്മാര്‍ട്ട് സൈ്വപ് എന്നിവ സാധ്യമാക്കുന്ന സോഫ്റ്റ്വെയര്‍ സംവിധാനങ്ങളുമുണ്ട്. വില 9290 രൂപ.

Share.

About Author

Comments are closed.