തെന്നിന്ത്യന്‍ നായിക അമല അക്കിനേനി ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയുടെ ഭാര്യയായ അമല അടുത്തിടെ വിദ്യ ബാലന്റെ ബോളിവുഡ് ചിത്രം ഹമാരി അധൂരി കഹാനിയില്‍ അതിഥിതാരമായി എത്തി. തെലുങ്ക് ചിത്രങ്ങളിലും അതിഥിതാരമായി അമല എത്തിയിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം എന്നിവയില്‍ തിളങ്ങിയ അമലയ്ക്ക് ശക്തമായ വേഷമാണ് ഒരുകൂട്ടം മലയാളി സിനിമാപ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ രേവതിയും നിര്‍ണായകവേഷത്തിലുണ്ടാകും. ചര്‍ച്ച പുരോഗമിക്കുന്നു.