ഇളയദളപതിയുടെ ആരാധകര്‍ക്ക് അഭിമാനിക്കാന്‍ ഇതാ മറ്റൊരു വാര്‍ത്തകൂടി. നോമ്പുകാലത്ത് നൂറ് മുസ്ലിം സഹോദരങ്ങള്ക്ക് ഇഫ്താര്‍ ഒരുക്കി വ്യത്യസ്തനാകുകയാണ് നടന്‍ വിജയ്. കഴിഞ്ഞ ദിവസമാണ് തന്റെ സുഹൃത്തുക്കളെയും പ്രാദേശിക മതപണ്ഡിതന്മാരെയും പങ്കെടുപ്പിച്ച് താരം നോമ്പ്തുറ ഒരുക്കിയത്. വിജയ് പ്രാദേശിക മുസ്‌ലിം വേഷം ധരിച്ച് ഭക്ഷണം വിളമ്പുന്നതിന്റെയും വിരുന്നിന് പങ്കെടുത്തവരോട് കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയിലും വൈറലായി കഴിഞ്ഞു.