പോസ്റ്ററില് ബാഹുബലിക്ക് ഗിന്നസ് റെക്കോര്ഡ്

0

ഇന്ത്യയിലിറങ്ങിയ എക്കാലത്തെയും ഉയര്‍ന്ന നിര്‍മാണച്ചെലവുള്ള ചിത്രം, ബാഹുബലി പ്രദര്‍ശനത്തിനൊരുങ്ങുന്നു. മനസിലെ വീരനായകസങ്കല്‍പത്തിന്‍റെ രസംചോരാതുള്ള അഭ്രസാക്ഷാത്കാരമാണ് ഈചിത്രമെന്ന് സംവിധായകന്‍ രാജമൗലി കൊച്ചിയില്‍ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങള്‍ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളെന്ന് താരങ്ങളും പ്രതികരിച്ചു.ലോക റെക്കോര്‍ഡ്‌ തിരുത്തികുറിച്ച് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രത്തിന്റെ റെക്കോര്‍ഡ് പോസ്റ്ററും പ്രകാശനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സിനിമാപോസ്റ്റര്‍ ആണിത്. സിനിമയുടെ പ്രചാരണത്തിനായി നടന്ന ചടങ്ങില്‍ കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കൊളേജ് ഗ്രൗണ്ട് സ്റ്റേഡിയത്തിലാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ചരിത്രവുമായോ യാഥാര്‍ഥ്യവുമായോ ഒരു ബന്ധവുമില്ല, പക്ഷേ ബാഹുബലി ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരു ചരിത്രമാകമെന്ന വിശ്വാസത്തിലാണ് രാജമൗലിയും അണിയറ പ്രവര്‍ത്തകരും രണ്ടു ഭാഗമായാണ് ചിത്രം ഒരുക്കുന്നത് അതുകൊണ്ടുതന്നെ കൃത്യമായൊരു ബജറ്റ് പറയാനാകുന്നില്ല. രണ്ടരമാസം കൊണ്ട് സ്കിപ്റ്റ് തീര്‍ന്നു. പക്ഷേ സെറ്റും ഡിസൈനും ഒരുക്കാന്‍ ചെലവിട്ടത് ഒരുവര്‍ഷത്തിലേറെ സമയം. ചിത്രത്തിന് ബന്‍ഹറിനോടും ഗ്ലാഡിയേറ്ററിനോടും സാദൃശ്യങ്ങളുണ്ടാവുക സ്വാഭാവികം കാരണം ഈ ചിത്രങ്ങള്‍ തന്നെ അത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും രാജമൗലി പറഞ്ഞു.അഭിനയ ജീവിതത്തിന്‍റെ പുതിയൊരു തലത്തിലേക്ക് ബാഹുബലി കൊണ്ടുപോയെന്ന് ഇരട്ടറോളില്‍ തിളങ്ങുന്ന നായകന്‍ പ്രഭാസ് പറഞ്ഞു. തന്‍റെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുള്ള റോളായിരുന്നു ബാഹുബലിയിലേതെന്ന് അനുഷ്ക പറഞ്ഞു. ചിത്രം നന്നായി ആസ്വദിച്ചെന്ന് തമന്നയും പറഞ്ഞു. മലയാളമുള്‍പ്പടെ നാലുഭാഷകളിലായിറങ്ങുന്ന ചിത്രം ജൂലൈ 10ന് തിയേറ്ററുകളിലെത്തും.

Share.

About Author

Comments are closed.