ഗൂഡ്സ് യാര്‍ഡില്‍ നിര്‍ത്തിയിട്ട മെറ്റല്‍ നിറച്ച ഗൂഡ്സ് ട്രെയിന് സ്വയം ഉരുണ്ട് പാളം തെറ്റി. കുറ്റിപ്പുറം എഫ്.സി.ഐ ഉപേക്ഷിച്ച ഗൂഡ്സ് യാര്‍ഡില്‍ വ്യാഴാഴ്ച നിര്‍ത്തിയിട്ട 11 ബോഗിയുള്ള വാഗണിന്‍റെ ഗാര്‍ഡ് റൂമും തൊട്ടടുത്ത ബോഗിയുമാണ് പാളം തെറ്റിയത്. ട്രെയിന്‍ സ്വയം ഉരുണ്ട് പോകാതിരിക്കാനായി സ്ഥാപിക്കാറുള്ള ലോക്കിങ് സംവിധാനം സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍ പാളം തെറ്റിയ നിലയില്‍ കണ്ടെത്തിയത്.11 ബോഗികളുള്ള ട്രെയിന്‍ എഞ്ചിനോട് ചേര്‍ന്ന് അഞ്ചും ഗാര്‍ഡ് റൂമിനോട് ചേര്‍ന്ന് ആറും ബോഗികളായാണ് നിര്‍ത്തിയിരുന്നത്. കുറ്റിപ്പുറം, തിരുനാവായ തുടങ്ങിയ ഭാഗങ്ങളില്‍ റെയില്‍ പാളങ്ങളില്‍ മെറ്റല്‍ നിറക്കുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന്‍ ടയറുകള്‍ ലോക്ക് ചെയ്യാന്‍ മറന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തും. റെയില്‍ ഇന്‍റലിജന്‍സും അന്വേഷണം ആരംഭിച്ചു
ഗൂഡ്സ് ട്രെയിന് സ്വയം ഉരുണ്ട് പോയി പാളം തെറ്റി
0
Share.