കിളിമാനൂരില്‍ അന്ധഗായകന് ദാരുണമായ അന്ത്യം. പിന്നോട്ടെടുത്ത ബസ് ദേഹത്തേയ്ക്ക് പാഞ്ഞ് കയറിയാണ് അന്ധഗായകനായ കൊടുവഴന്നൂര്‍ ഉദയകുന്നം ധന്യാ നിവാസില്‍ ടി ബാബു (66) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാബു മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.തന്നെ ഇടിച്ച് നിലത്ത് വീഴ്ത്തിയ ബസിലെ സ്ഥിരം യാത്രക്കാരനായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നര മണിയോടെയാണ് അപകടം സംഭവിയ്ക്കുന്നത്. കിളിമാനൂര്‍ പഴയകുന്നുമ്മല് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം. പാരിപ്പള്ളിയില്‍ ഒരു പരിപാടിയ്ക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു ബാബു.ബസിന് പിന്നില്‍ നില്‍ക്കുമ്പോഴാണ് സര്‍വീസിന് പോകാന്‍ പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബാബു വീഴുന്നത്. ചക്രങ്ങള്‍ ദേഹത്ത് കയറി ഇറങ്ങി സാരമായി പരിക്കേറ്റു. സമീപത്തെ രണ്ട് ആശുപത്രികളില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കൊളെജില്‍ എത്തിയ്ക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.മെഡിക്കല്‍ കൊളെജില്‍ എത്തിച്ചെങ്കിലും അധികംവ വൈകാതെ ബാബു മരിച്ചു. പാരിപ്പള്ളിയില്‍ ഒരു പരിപാടിയ്ക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കവെയാണ് ഗായകനെ മരണം കവര്‍ന്നത്. ഭാര്യ: ശോഭന കുമാരി, മകള്‍: ധന്യ, മരുമകന്‍: സനീഷ് .
അന്ധഗായകന് ദാരുണമായ അന്ത്യം
0
Share.