ഏകീകൃത ഒന്നാം സെമസ്റ്റര്‍ യു.ജി. പരീക്ഷ

0

കാലിക്കറ്റ് സര്‍വ്വകലാശാല 2014 അഡ്മിഷന്‍ മുതല്‍ നടപ്പില്‍ വരുത്തിയ പരിഷ്ക്കരിച്ച ഏകീകൃത റഗുലര്‍ വിദൂര വിദ്യാഭ്യാസ സിലബസിന്‍ പ്രകാരമുള്ള ഫസ്റ്റ് സെമസ്റ്റര്‍ യു.ജി. – സി.യു.സി.ബി.സി.എസ്.എസ്. പരീക്ഷ മെയ് 4 ന് ആരംഭിക്കും.  വിശദമായ ടൈംടേബിള്‍ യൂണിവേഴ്സിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  പരീക്ഷാ നടത്തിപ്പ് കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും ക്രമക്കേടുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുമായി വിവിധങ്ങളായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  അതിന്‍റെ ഭാഗമായി പരീക്ഷാര്‍ത്ഥികള്‍ ഈ പരീക്ഷ മുതല്‍ ഹാള്‍ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൊണ്ടുവരേണ്ടതാണ്.  വിദൂരവിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ അവര്‍ക്ക് എസ്.ഡി.ഇ. നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച അഡ്മിഷന്‍ കാര്‍ഡോ, മറ്റേതെങ്കിലും അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡോ പരീക്ഷാ ഹാളില്‍ ഹാജരാക്കേണ്ടതാണ്.  പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.  ക്രമക്കേടുകള്‍ കണ്ടെത്തുന്നതിലേക്കായി പരീക്ഷാ വിജിലന്‍സ് സ്ക്വാഡ് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നതാണ്.  പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രത്യേക നിര്‍ദ്ദേശങ്ങള്‍ എല്ലാ പ്രിന്‍സിപ്പല്‍മാര്‍ക്കും ചീഫ് സൂപ്രണ്ടുമാര്‍ക്കും നല്‍കിയിട്ടുണ്ട്.  സര്‍വ്വകലാശാല ആദ്യമായി നടത്തുന്ന ഏകീകൃത യു.ജി. പരീക്ഷ കാര്യക്ഷമമായി പൂര്‍ത്തീകരിക്കുന്നതിന് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

Share.

About Author

Comments are closed.