ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസൺ

0

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുള്‍പ്പെടുത്തി. സിംബാബ്‌വെ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു ഉടന്‍ ചേരും. പരുക്കേറ്റ അമ്പട്ടി റായിഡുവിന് പകരക്കാരനായിട്ടാണ് സഞ്ജു ടീമിലെത്തിയത്. ഒരു ഏകദിനവും രണ്ട് ട്വന്‍റി ട്വന്‍റി മല്‍സരങ്ങളും പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്. മൂന്നാം ഏകദിനം നാളെ നടക്കും. പരമ്പരയിലെ ശേഷിക്കുന്ന ട്വന്‍റി ട്വന്‍റി മല്‍സരങ്ങള്‍ ഈമാസം 17നും 19നുമായി നടക്കും.ദേശീയ ക്രിക്കറ്റ് ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സഞ്ജു സാംസണ് കേരള സീനിയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും. ഈ സീസണിൽ സഞ്ജുവാകും കേരളത്തെ രഞ്ജി ട്രോഫിയിലുൾപ്പടെ നയിക്കുക. രോഹൻ പ്രേം ആണ് വൈസ് ക്യാപ്റ്റൻ. കൊച്ചിയിൽ നടക്കുന്ന സീനിയർ ടീം ക്യാംപിലുള്ള സഞ്ജു ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവ് അപ്രതീക്ഷിതമാണെന്നു പ്രതികരിച്ചു.

Share.

About Author

Comments are closed.