റെയില്വേ ട്രാക്കില് മരിച്ച നിലയില് കണ്ടെത്തിയ പെണ്കുട്ടികളുടെ ബാഗ് കണ്ടെത്തി

0

പാലക്കാട് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടികളുടെ ബാഗുകള്‍ ഐലന്റ് എക്‌സ്പ്രസ്സ് ട്രെയിനില്‍ നിന്നും കണ്ടെടുത്തു. ഐലന്റ് എക്‌സ്പ്രസ് നാഗര്‍കോവിലില്‍ എത്തിയപ്പോള്‍ റെയില്‍വേ പോലീസാണ് ബാഗുകള്‍ കണ്ടെടുത്തത്.ഐരവണ്‍ സ്വദേശി ആതിര, തെങ്ങുംകാവ് സ്വദേശി എസ്. രാജി എന്നിവരുടെ മൃതദേഹങ്ങളാണ് മങ്കര ലക്കിടി റയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ എട്ടുമണിയോടെ സ്ഥലത്തെത്തിയ യാത്രക്കാരാണ് പെണ്‍കുട്ടികളുടെ മൃതദേഹം ആദ്യം കണ്ടത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം റയില്‍വേ ട്രാക്കിലും രണ്ടാമത്തെ കുട്ടിയുടെത് ട്രാക്കിനു സമീപത്തുമാണ് കണ്ടെത്തിയത്

Share.

About Author

Comments are closed.