പത്മനാഭ സ്വാമി ക്ഷേത്രത്തിനരുകില്‍ ഒഴുകുന്ന ഓട പുനര്‍നിര്‍മ്മിക്കണം

0

തിരുവനന്തപുരം – ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷയില്‍ വീഴ്ചയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.  ഇതിനെതിരെ അന്വേഷണമില്ലെന്ന് പോലീസ്.

ക്ഷേത്രസമുച്ഛയത്തിന് 25 മീറ്റര്‍ ഒകലത്തില്‍ കൂടി ഒരു മലിനജലം ഒഴുകുന്ന ഓട കടന്നു പോകുന്നു. ഈ ഓടയുടെ ഇരുവശവും പൊളിഞ്ഞു വീഴാറായ നിലയിലാണ്. ഓടയുടെ ഒരു ഭാഗത്തുകൂടി തുരങ്കം നിര്‍മ്മിച്ചാല്‍ അനായാസേന ക്ഷേത്രത്തില്‍ പ്രവേശിക്കാവുന്നതാണ്. എന്നാല്‍ എഞ്ചിനിയര്‍മാരും മറ്റു ഉദ്യോഗസ്ഥന്മാരും ഈ സംഭവത്തെ മറച്ചുപിടിക്കുകയാണ്. അതേസമയം ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയത് വിവാദമായിരിക്കുകയാണ്.  കാരണം അദ്ദേഹത്തിന്‍റെ കെട്ടിടത്തിന്‍റെ അരുകില്‍കൂടി ഒരു ഓട കടന്നുപോകുന്നുവെന്നും, പ്രസ്തുത കെട്ടിടം നിലനിന്നാല്‍ ഓടയ്ക്ക് ക്ഷയം സംഭവിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഈ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്‍റെ അരുകില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങള്‍ പൊളിക്കേണ്ടതില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് വിവേചനമാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ക്ഷേത്രത്തിന്‍റെ വശത്തുകൂടി ഒഴുകുന്ന മാലിന്യത്തോട് പൊളിച്ച് സംരക്ഷണ ഭിത്തി ശക്തമാക്കുവാനുള്ള യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ ജനങ്ങളില്‍ രോഷം ഉരുണ്ടുകൂടുകയാണ്. സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്ര പരിസരത്തുള്ളവരെ മാറ്റി പാര്‍പ്പിക്കുകയാണ്. എന്നിട്ടും ക്ഷേത്രത്തോടനുബന്ധിച്ച് ഒഴുകുന്ന പൊട്ടിപ്പൊളിഞ്ഞ ഓട നന്നാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിക്കുന്നതില്‍ ദുരൂഹതയേറുകയാണ്.

Share.

About Author

Comments are closed.