ജോലി ഭിക്ഷാടനം; ബാങ്ക് ബാലൻസ് 10 കോടി

0

ജോലി ഭിക്ഷാടനം. എന്നാലും ആളത്ര പിച്ചക്കാരനല്ല. ബാങ്ക് നിക്ഷേപം അഞ്ചുലക്ഷം ദിനാർ എന്നു വച്ചാൽ പത്തുകോടിയിലേറെ ഇന്ത്യൻ രൂപ. റമസാൻ കാലത്തെ ഭിക്ഷാടനം തടയാനുള്ള പട്രോളിങ്ങിനിടെ പിടിയിലായ ആളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തിയപ്പോഴാണു കുവൈത്ത് പൊലീസ് ഞെട്ടിയത്. ‘പൗരത്വമില്ലാത്തവർ’ എന്നർഥം വരുന്ന ബിദൂനി വിഭാഗത്തിൽപ്പെട്ടയാളാണു പിടിയിലായത്. ഭിക്ഷാടനത്തിനെതിരെ കടുത്ത നിലപാടാണ് കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സ്വീകരിക്കുന്നത്. സന്ദർശക വീസയിൽ കുവൈത്തിൽ എത്തി പിരിവു നടത്തുന്ന പ്രവണത റമസാനിൽ കൂടുതലാണ് എന്നതിനാൽ വീസ അനുവദിക്കുന്നതിനുപോലും കടുത്ത നിയന്ത്രണമാണ്.

Share.

About Author

Comments are closed.