കുവൈത്തില് ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്ന് ഡ്രൈവര്‍മാര്‍. പതിമൂന്ന് വര്‍ഷം മുന്പ് നിശ്ചയിച്ച നിരക്കില്‍ കാലാനുപതികമായ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മീറ്ററില്‍ കാണിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.2002ല്‍ നിശ്ചയിച്ച നിരക്കുകള്‍ അനുസരിച്ചാണ് കുവൈത്തില്‍ ഇപ്പോഴും ടാക്സികള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ വാഹനവുമായി ബന്ധപ്പെട്ട ചെലവുകള്‍ കുത്തനെ വര്‍ധിച്ചുവെന്നും അതുകൊണ്ട് തന്നെ നിരക്ക് പുനര്‍ നിര്‍ണയിക്കണമെന്നുമാണ് ഡ്രൈവര്‍മാരുടെ ആവശ്യം. സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ടാക്സികള്‍ വാടകയ്ക്കെടുത്താണ് വിദേശികളായ ഡ്രൈവര്‍മാര്‍ സര്‍വീസുകള്‍ നടത്തുന്നത്. ആറു മുതല്‍ എട്ടു ദിനാര്‍ വരെയാണ് പ്രതിദിന വാടക. എന്നാല്‍ ഇപ്പോഴത്തെ നിരക്കില്‍ സര്‍വീസ് നടത്തിയാല്‍ ഈ തുക പോലും ലഭിക്കില്ലെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. പ്രതിദിനം 15 ദിനാറിന്‍റെ സവാരി ലഭിച്ചാല്‍ മാത്രമേ നീക്കിയിരിപ്പ് ഉണ്ടാവുകയുള്ളൂവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ടാക്സി ഡ്രൈവര്‍മാര്‍ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രാലയം ഇവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ തീരുമാനിച്ചത്.
ടാക്സി നിരക്കുകള് കുവൈത്തില് പുതുക്കണമെന്ന് ആവശ്യം
0
Share.