5000 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 100 കോടി രൂപയുടെ പ്രത്യേക ഭവന പദ്ധതിയുമായി മന്ത്രി കെ. ബാബു. സംസ്ഥാനത്തെ 68 മത്സ്യത്തൊഴിലാളി കോളനികളില്‍ ഇരട്ട വീടുകള്‍ ഒറ്റവീടുകളാക്കുന്നതിനുള്ള പ്രവൃത്തി നടന്നുവരുന്നു. ഇതിനു പുറമേ 556 പുതിയ വീടുകളുടെ നിര്‍മാണവും 911 വീടുകളുടെ നവീകരണവും നടന്നുവരുന്നു. 161 പുതിയ വീടുകളുടെ നീര്‍മാണവും 705 വീടുകളുടെ നവീകരണവും പൂര്‍ത്തിയായി. 30 കോടി രൂപയാണ് ഇതിനായി മുടക്കുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നു ഡോ. ശൈലേഷ് നായിക് കമ്മിഷനെ പഠനത്തിനായി നിയോഗിച്ചു. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കാത്തിരിക്കുകയാണ്. ആഴ്ചകള്‍ക്കകം തീരുമാനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
100 കോടിയുടെ ഭവന പദ്ധതിയുമായി മന്ത്രി കെ. ബാബു
0
Share.