വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടിനെത്തിച്ച ആനകളില്‍ രണ്ടെണ്ണം വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ആനയൂട്ട് കാണാനെത്തിയ ഭക്തര്‍ ചിതറിയോടി. ഒരാളെ ആന തട്ടിവീഴ്ത്തിയെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അരമണിക്കൂറിനകം ആനകളെ പാപ്പാന്മാര്‍ തളച്ചു. രാവിലെ 9.30 ന് തുടങ്ങിയ ആനയൂട്ടില്‍ 60 ഓളം ഗജവീരന്മാരാണ് പങ്കെടുത്തത്. ഗണപതി ഹോമത്തിന്റെ പ്രസാദം, ഉരുളകളാക്കിയ ചോറ്, പൈനാപ്പിള്‍, കരിമ്പ്, ചോളം, തണ്ണിമത്തന്‍, കക്കിരിക്ക, രണ്ടുതരം വാഴപ്പഴങ്ങള്‍, ഷമാം എന്നിവയും അഷ്ടചൂര്‍ണവുമാണ് ആനകള്‍ക്ക് നല്‍കിയത്.
ആനയൂട്ടിനിടെ രണ്ട് ആനകള് വിരണ്ടോടി
0
Share.