പ്രണയ സ്മാരകമായ താജ്മഹലിനെ സാക്ഷിയാക്കി ഹിന്ദുമുസ്ലീം കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരസ്പരം കഴുത്തു മുറിച്ച് കൊലപ്പെടുത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത് ബുധനാഴ്ച ഉച്ചയ്ക്ക് താജ്മഹലിന് അടുത്തുള്ള് നേച്ചര്‍ പാര്‍ക്കില്‍ വെച്ചാണ് ഇരുവരും പരസ്പരം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. രക്തത്തില്‍ കുളിച്ചുകിടന്ന ഇരുവരെയും ആശുപത്രിയിലെത്തിച്ചു.ഇരു കുടുംബങ്ങളും പ്രണയത്തെ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യാശ്രമം. ഇരുവരും ഇപ്പോള്‍ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വാഹിതരാവാനുളള തീരുമാനം വീട്ടുകാര്‍ അംഗീകരിച്ചില്ല. വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവരായതുകൊണ്ട് ഒരുമിക്കാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രക്തത്തില്‍കുളിച്ചു കിടന്ന കമിതാക്കളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടെത്തിയത്. മതവുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ പൊലീസ് അതീവ ജാഗ്രതതോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത് .
താജ്മഹലിന് മുന്നില് കമിതാക്കള് ആത്മഹത്യയ്ക്ക് ശ്രമിച്ചു
0
Share.