ഒരു ആനയും അതിന്റെ കുഞ്ഞും മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ദൃശ്യമായത് മനസ്സിനെ കീഴടക്കുന്ന രംഗങ്ങളാണ്. മാത്യവാത്സല്യത്തിന് എന്തെങ്കിലും പകരമാകുമോ മൂന്നുവര്‍ഷം മുന്‍പാണ് മീബാ അമ്മയായ മായുവില്‍ നിന്നും പിരിയുന്നത്. ഇപ്പോള്‍ മൂന്ന് വയസ്സായ ആ ആനകുട്ടി ഒരു വലിയ ഇടവേളയ്ക്ക് ശേഷം സ്വന്തം അമ്മയെ കണ്ടുമുട്ടുന്നു. അത്രയും വികാര തീവ്രമാണ് അവരുടെ കണ്ടുമുട്ടല്‍. തായ്‌ലന്റിലെ നാച്യൂറല്‍ പാര്‍ക്കിലായിരുന്നു രംഗം. മൃഗങ്ങളെ ടൂറിസ്റ്റ് സൗഹൃദ മനോഭാവത്തിലേക്ക് വളര്‍ത്താനുള്ള ഒരു പരിപാടിയുടെ ഭാഗമായയാണ് കുഞ്ഞ് മീബയെ ഇത്രനാളും അമ്മയില്‍ നിന്നും മാറ്റിനിര്‍ത്തിയത്. അമ്മയുടെ സ്‌നേഹത്തിനായി കൊതിക്കുന്ന എത്രയോ ജീവിതങ്ങള്‍ ഈ ലോകത്തുണ്ട്.
ആന കുട്ടിയാനയോട് കാട്ടുന്ന സ്നേഹ പ്രകടനം അമ്മയ്ക്ക് തുല്യം അമ്മ മാത്രം
0
Share.