പാക് സൈന്യം വെടിവെച്ചിട്ടത് ഇന്ത്യ ചാരപ്രവര്‍ത്തിക്കായി ഉപയോഗിച്ച ഡ്രോണാണെന്ന പാകിസ്ഥാന്റെ വാദം തെറ്റാണെന്നു തെളിഞ്ഞു. വീണത് പാകിസ്ഥാന്‍ പോലീസ് ചൈനയുടെ പക്കല് നിന്ന് വാങ്ങിയ ഡ്രോണാണ് അതെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.പഞ്ചാബ് പ്രവിശ്യയിലെ പാക്കിസ്ഥാന്‍ പൊലീസ് ഹൈവേ പെട്രോളിങ്ങിനായി ഇത്തരം ഡ്രോണുകളാണ് ഉപയോഗിക്കാറ് എന്നാണ് ഇന്റലിജന്‍സ് പറയുന്നത്. മുമ്പ് ചാരപ്രവര്‍ത്തിക്കായി ഇന്ത്യ ഡ്രോണ്‍ ഉപയോഗിക്കുന്നുവെന്ന് കാണിച്ച് ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടായിരുന്നു.പാക്ക് അധീന കശ്മീരിലെ ബഹിബറില്‍ ഇന്നലെയാണ് പാക്ക് സൈന്യം ഡ്രോണ്‍ വെടിവച്ചിട്ടത്. അതിനുശേഷം അത് ഇന്ത്യയുടേതാണെന്ന് പാക് അധികൃതര്‍ പറയുകയായിരുന്നു. എന്നാല്‍ ചൈനീസ് നിര്‍മ്മിത ഡിജി പാന്തോം 3 എന്ന ഡ്രോണ്‍ ആണിതെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. ഇന്ത്യ ഇത്തരത്തിലുള്ള ഡ്രോണ്‍ വാങ്ങിയിട്ടില്ലെന്നും പാക്കിസ്ഥാന്റെ തന്നെ പക്കലാണ് ഇത്തരം ഡ്രോണ്‍ ഉള്ളതെന്നും ഇന്റലിജന്‍സ് അറിയിച്ചു.
പാകിസ്ഥാന് പോലീസ് ചൈനയുടെ പക്കല് നിന്ന് വാങ്ങിയ ഡ്രോണ് വെടിവെച്ചിട്ടത്
0
Share.