രക്തചന്ദന കടത്തു കേസില്‍ പ്രതിയായിരുന്ന നടി നീതു അഗര്‍വാളിനെ കര്‍ണ്ണൂല്‍ ജില്ലയില്‍ നിന്നും ആന്ധ്രാപോലീസ് അറസ്റ്റു ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസിലെ പത്താം പ്രതിയായിരുന്നു നീതു അഗര്‍വാള്‍. കോണ്‍ഗ്രസ് നേതാവ് കൊണ്ടന്‍പണ്ണി, മസ്താന്‍ വാലിയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 2013 ല്‍ വാലി നിര്‍മ്മിച്ച തെലുങ്കുചിത്രം പ്രേമാപ്രയാണത്തിലാണ് നീതു അഭിനയിച്ചത്. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നും ഒരു കോടി അഞ്ചുലക്ഷം രൂപ ബാലു നായ്ക്കന്‍റെ അക്കൗണ്ടിലേക്ക് നീതു മാറ്റിയിരുന്നു. ഇത് ചന്ദനകേസിലെ മറ്റൊരു പ്രതിയാണ്. 34 രക്തചന്ദന തടികള്‍ പിടിച്ചെടുത്ത കേസിലാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തത്.
തെലുങ്കുനടി നിതു അഗര്‍വാള്‍ അറസ്റ്റില്‍
0
Share.