ഒരിക്കല്‍ കേരളത്തില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യമായിരുന്നു ഇത്. എന്നാല്‍ കേരള നാട്ടില്‍ മുഖ്യമന്ത്രിയാകാന്‍ കെ ആര്‍ ഗൗരിയ്ക്ക് കഴിഞ്ഞില്ല. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടാനായിരുന്നു ഗൗരിയമ്മയുടെ വിധി. എന്നാല്‍ 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുറത്താക്കിയ പാര്‍ട്ടിയിലേയ്ക്ക് ഗൗരിയമ്മ തിരിച്ചെത്തുകയാണ്. പി കൃഷ്ണപിള്ള ദിനത്തില്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയായ ജെഎസ്എസ് സിപിഎമ്മില്‍ ലയിയ്ക്കും. 96-ാം വയസ്സിലും കര്‍മനിരതയായ ഗൗരിയമ്മ കേരള ചരിത്രത്തിലെ മറക്കാനാവാത്ത ഏട് തന്നെയാണ്.