നടിയുടെ പ്രസംഗം സ്പീക്കര്‍ വേദി വിട്ടു

0

നിയമസഭ ഭരിക്കുന്ന സ്പീക്കര്‍ വേദി വിട്ടു.  നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വനിതാഫോറത്തിന്‍റെ വാര്‍ഷികാഘോഷത്തില്‍ നടിയുടെ പ്രസംഗം കേട്ടാണ് സ്പീക്കര്‍ വേദി വിട്ടുപോയത്.  വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംഭവം.  മദ്യലഹരിയില്‍ നാവു കുഴഞ്ഞ നടിയുടെ പ്രസംഗം കേട്ട് ടിയാന്‍ അന്തംവിട്ടിരുന്നു  നിയമസഭാ സെക്രട്ടേറിയറ്റില്‍ ഇടതു സംഘടനയുടെ വനിതാ ജീവനക്കാരിയാണ് നടിയെ ചടങ്ങിനെത്തിച്ചത്. നടിയുടെ പ്രസംഗം അതിരുകടന്നപ്പോള്‍ വാച്ച് ആന്‍റ് വാര്‍ഡ് ശ്രദ്ധിച്ചെങ്കിലും അതിരുകടക്കുമെന്ന് ആരും വിചാരിച്ചില്ല.  പിന്നെ ഒരുവിധത്തില്‍ നടിയെ പുറത്തിറക്കി കാറില്‍ കയറ്റി തടിതപ്പാനായിരുന്നു സംഘാടകര്‍ ശ്രമിച്ചത്.  അപ്പോഴും നടി ഒരു ചോദ്യം ചോദിച്ചു.  ഞാന്‍ പ്രസംഗിക്കുന്പോള്‍ സ്പീക്കര്‍ക്ക് വേദിയിലിരുന്നാലെന്തായെന്ന്.  ഇതിനിടയില്‍ വനിതാ ജീവനക്കാരെല്ലാം ചടങ്ങ് അവസാനിക്കുന്നതിനു മുന്‍പേ സ്ഥലംവിട്ടു.  മാനഹാനിനിമിത്തം പലരും അവധിയെടുത്ത് വീട്ടിലിരുപ്പാണ്.

റിപ്പോര്‍ട്ട് – വീണശശി

Share.

About Author

Comments are closed.