രൂപേഷും ഷൈനയും ദേശീയ സുരക്ഷാനിയമം ചുമത്തി

0

രൂപേഷും ഷൈനയും അടക്കം അഞ്ചുമാവോയിസ്റ്റുകള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തി. കോയന്പത്തൂര്‍ ജയിലില്‍ കഴിയുന്ന ഇവര്‍ക്ക് ഇതോടെ ഒരുവര്‍ഷത്തേക്ക് ജാമ്യം ലഭിക്കില്ല. തമിഴ്നാട് ക്യു ബ്രാ‍ഞ്ചിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കോയന്പത്തൂര്‍ കലക്ടറുടേതാണ് നടപടി. കേരള, തമിഴ്നാട്, ആന്ധ്ര പൊലീസ് സേനയുടെ സംയുക്ത നീക്കത്തിലായിരുന്നു മാവോയിസ്റ്റ് സംഘം അറസ്റ്റിലായത്. കോയന്പത്തൂര്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാവോയിസ്റ്റ് സംഘം തന്പടിച്ചതായി ആന്ധ്ര, തമിഴ്നാട്, കേരള പൊലീസ് വിഭാഗങ്ങള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കോയന്പത്തൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ അന്നൂര്‍ റോഡിലുള്ള കരിമത്താംപെട്ടിയിലെ ഒരു ചായക്കടയില്‍ നിന്നാണ് സംഘം പിടിയിലായത്. രൂപേഷിനും ഭാര്യ ഷൈനയ്ക്കും പുറമെ, അനൂപ് എന്ന മലയാളിയും പിടിയിലായി. തമിഴ്നാട്ടുകാരായ കണ്ണന്‍, ഈശ്വരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ആഴ്ചകളോളമായി ഇവര്‍ കരിമത്താംപെട്ടിയില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണങ്ങള്‍ക്കുശേഷമാണ് അറസ്റ്റിന് കളമൊരുങ്ങിയത്.

Share.

About Author

Comments are closed.