ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കും തിരക്കും; രണ്ടു മരണം

0

പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു സ്ത്രീകള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ബലഭദ്രന്റെ രഥം കടന്നുപോകുന്നതിനിടെ ഗ്രാന്‍ഡ് റോഡില്‍ മരിചികോട്ടെ സ്‌ക്വയറിലെ ഹിന്ദി വിദ്യാപീഠിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. റോഡരികില്‍ നിന്ന് രഥം തൊട്ട് അനുഗ്രഹം വാങ്ങാനായി തിരക്കുകൂട്ടിയവരാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരെ ആദ്യം ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലുംപിന്നീട് കട്ടക്കിലെ എസ്.സി.ബി.മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ജഗന്നാഥ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ പുനരവതാരദിനവും കൂടി ചേര്‍ന്നുവരുന്നതോടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ രഥയാത്രയാണ് ഇക്കുറി നടക്കുന്നത്.

Share.

About Author

Comments are closed.