കേരളത്തില്‍ ബിജെപിക്കനുകൂലമായി വോട്ടു രേഖപ്പെടുത്തുന്നവരും ചിന്തിക്കുന്നവരും അവരുടെ വോട്ട് വര്‍ദ്ധനവില്‍ ഊറ്റം കൊള്ളുന്നവരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെ കണ്ണുതുറന്ന് വീക്ഷിക്കണം. പഴയ ജനസംഘത്തിന്‍റെ കാലം തൊട്ട് സംഘ് പരിവാര്‍ ശക്തികള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് മധ്യപ്രദേശും, രാജസ്ഥാനും. അവിടങ്ങളിലെ മുഖ്യമന്ത്രിമാരടക്കം ഭരണസംവിധാനങ്ങളാകെ രാജ്യത്താകമാനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഭീതിയുടെ അന്തരീക്ഷമാണ്. പിന്നീട് സംഘ് പരിവാറിന് അനഭിമതമായി മാറിയെങ്കിലും, ഒരു കാലത്ത് സംഘ് പരിവാറിന്‍റെ ഇഷ്ടഭാജവനമായിരുന്ന എല്‍.കെ.അദ്വാനി രാജ്യത്ത് അടിയന്തിരാവസ്ഥ വീണ്ടും സംജാതമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കുന്നുവെന്ന് ഈയിടെ സൂചിപ്പിക്കുകയുണ്ടായി. 1970 കളില്‍ അടിയന്തിരാവസ്ഥക്കാലത്തും അതിനു തൊട്ടുമുന്‍പും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കയ്യാളിയ അമിതാധികാരത്തെ ഓര്‍മ്മിപ്പിക്കുന്ന ഭരണശൈലിയാണ് ഇന്നത്തെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയിലൂടെ ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇന്ദിരാഗാന്ധി ഇരുപതിനപരിപാടിയും മറ്റും തന്‍റെ അമിതാധികാര പ്രവണതയ്ക്കും കൊടും അഴിമതികള്‍ക്കും മറയായി ഉപയോഗിച്ചുവെങ്കില്‍, നരേന്ദ്രമോഡി വികസനം വികസനം എന്ന മുറവിളിയാണ് തന്‍റെ കോര്‍പ്പറേറ്റ് പീഡനനയങ്ങള്‍ക്കും ലോകമുതലാളിത്ത ശക്തികളോടും സാമ്രാജ്യത്വശക്തികളോടുമുള്ള വിധേയത്വത്തിനും മറയായി ഉപയോഗിക്കുന്നത്. ഇസ്രയേല്‍ പാലസ്തീന്‍ പ്രശ്നത്തില്‍ ഇപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട് സ്വതന്ത്ര്യസമരകാലം തൊട്ട് നാം സ്വീകരിച്ചു പോന്ന നിലപാടുകള്‍ക്ക് ഘടകവിരുദ്ധമാണ്.അസാറാം കേസിലെ സാക്ഷികളുടെ നേരെ നടന്ന വ്യാപകമായ ആക്രമണങ്ങളും വ്യാപം അഴിമതിയുമായി ബന്ധപ്പെട്ടുവരുന്ന ദുരൂഹമരണങ്ങളുമെല്ലാം സമസ്ത മേഖലകളിലേക്കുമുളള ഫാസിസത്തിന്‍റെ കടന്നുകയറ്റത്തെയാണ് വിളിച്ചറിയിക്കുന്നത്. മതത്തിനും ആള്‍ ദൈവങ്ങള്‍ക്കും സാമൂഹിക ജീവിതത്തില്‍ അമിതനായ പ്രാധാന്യം നഷ്ടപ്പെട്ടാല്‍ ഉണ്ടാകുന്ന അനര്‍ത്ഥങ്ങളുടെ നഗ്നമായ ദൃഷ്ടാന്തമാണ് അസാറം കേസ്. അഴിമതി നടത്തുന്നവര്‍ അതില്‍ നിന്നും കരകയറാന്‍ ഏതറ്റം വരെയും പോകുമെന്നുള്ളതിന്‍റെ ദൃഷ്ടാന്തങ്ങളാണു വ്യാപവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ കാഴ്ചവയ്ക്കുന്നത്. ഇവയെല്ലാം കേരളീയര്‍ക്കും പാഠമാകേണ്ടതുണ്ട്.ഇപ്പോള്‍ ബിജെപിയിലേക്കുള്ള വോട്ടു ചോര്‍ച്ചയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവര്‍ 1984 അവസാനം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയിലേക്കുള്ള വോട്ടു ചോര്‍ച്ചയെ ഗൗരവമായി എടുക്കേണ്ടതായിരുന്നു. ദളിത് പിന്നോക്ക ജനവിഭാഗങ്ങളുടെയും അവരില്‍ നിന്നും മതപരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള മതന്യൂനപക്ഷങ്ങളുടെയും വിശ്വാസം ആര്‍ജ്ജിക്കുന്നതിലൂടെ മാത്രമെ ഇന്ത്യയില്‍ പൊതുവേയും കേരളത്തില്‍ പ്രത്യേകിച്ചും സംഘ് പരിവാറും ബിജെപിയുമുയര്‍ത്തുന്ന ഭീഷണിയെ നേരിടാന്‍ കഴിയൂ. സംഘ്പരിവാര്‍ ശക്തികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനത്തെയും ഭീഷണിയേയും നേരിടാന്‍ വിദ്യാര്‍ത്ഥി യുവജന മഹിളാ പ്രസ്ഥാനങ്ങളും തൊഴിലാളി സംഘടനകളും നിരന്തരമായി ആശയപരമായ പോരാട്ടത്തിനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്.ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രായോഗികമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാവിഷ്കരിക്കാന്‍ കഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട പിഴവം, നെയ്യാറ്റിന്‍കര, അരുവിക്കര നിയമസഭാമണ്ഡലങ്ങള്‍ പോലും 2016 ലവെ പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചു പിടിക്കാന്‍ കഴിയും. ഈ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ യുഡിഎഫും ഉമ്മന്‍ചാണ്ടിയും കൂടുതലായി ഊറ്റം കൊള്ളേണ്ടതില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിന്‍റെ സംഘടനാ സംവിധാനങ്ങളും കൂടുതല്‍ ഫലപ്രദമായ പ്രവര്‍ത്തനശൈലി സ്വീകരിക്കാന്‍ ഒട്ടും വൈകിക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരേയും നീലലോഹിതദാസ് ഓര്‍മ്മിപ്പിച്ചു.
ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍ യുഡിഎഫും ഉമ്മന്‍ചാണ്ടിയും കൂടുതലായി ഊറ്റം കൊള്ളേണ്ടതില്ലനീലലോഹിതദാസ്
0
Share.