കരാറുകാരുടെ സമരം പിന്‍വലിച്ചു

0

35 ദിവസമായി പബ്ലിക് ഓഫീസിനു മുന്പില്‍ നടന്നുവന്ന അനിശ്ചിതകാല നിരാഹാര സമരം പിന്‍വലിച്ചതായി കേരളാ ഗവ. കോണ്‍ട്രാക്ടേഴ്സ് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന ഗവര്‍ണര്‍, മുഖ്യമന്ത്രി, വകുപ്പുമന്ത്രിമാര്‍, ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരുടെ ഇടപെടലും ധനമന്ത്രി ആരംഭിച്ച നടപടികളും നിര്‍മ്മാണ മേഖലയിലെ പ്രശ്നങ്ങള്‍ ഒരുവിധം പരിഹരിക്കുന്നതിന് പര്യാപ്തമാകുമെന്ന പ്രതീക്ഷയിലാണ് സമരം പിന്‍വലിക്കുന്നത്.

ജലവിഭവവകുപ്പു കരാറുകാരുടെ കുടിശ്ശികയില്‍ ഒരു വിഹിതം ഈ മാസം തന്നെ നല്‍കുന്നതിനും 2016 മാര്‍ച്ച് വരെ എല്ലാ വിഭാഗങ്ങളുടെയും കുടിശ്ശിക പ്രതിമാസ ഗഡുക്കള്‍ മുടങ്ങാതെ നല്‍കുന്നതിനുമുള്ള ക്രമീകരണമാണ് ധനമന്ത്രി സ്വീകരിച്ചിട്ടുള്ളത്.  കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി സംസ്ഥാന ഗവര്‍ണര്‍ക്കും കേരള ഹൈക്കോടതിക്കും സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊതുമരാമത്ത്, ജനവിഭവ വകുപ്പ്, തുറമുഖവകുപ്പ്, പ്രധാനമന്ത്രി ഗ്രമീണ സഡക് യോജന എന്നിവയുടെ പണികള്‍ സുഗമമായി നടക്കണമെങ്കില്‍ ഈ സാന്പത്തിക വര്‍ഷം 7000 കോടി രൂപയെങ്കിലും കരാറുകാര്‍ക്ക് നല്‍കണം.  ബഡ്ജറ്റ് വിഹിതത്തിനു പുറമേ ആവശ്യമായ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കണം. ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി ഫണ്ട് മാനേജ്മെന്‍റ് സന്പ്രദായം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

വാര്‍ത്താ സമ്മേളനത്തില്‍ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡ‍ന്‍റ് വര്‍ഗീസ് കണ്ണന്പള്ളി, കേരള ഗവ. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വി. വേലപ്പന്‍ നായര്‍, സംയുക്ത സമരസമിതി ചെയര്‍മാന്‍ കെ. അനില്‍കുമാര്‍, കണ്‍വീനര്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍, റ്റി.എ. അബ്ദുള്‍ റഹ്മാന്‍, അഷറഫ് കടവിളാകം, പി. വിശ്വനാഥന്‍, വി.പി.ആര്‍. റോയി, വി.എ. വഹാബ്, ഡി. സുരേഷ് ഉണ്ണി, വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share.

About Author

Comments are closed.