പൈലറ്റ്മാരുടെ അഭാവത്തെ തുടര്‍ന്ന് മുംബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ നിശ്ചയിച്ച സമയത്ത് നിന്നും പുന:ക്രമീകരിക്കേണ്ടി വന്നു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ്മാരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. 787 പൈലറ്റുമാരുടെ കുറവാണ് ഇപ്പോള്‍ എയര ഇന്ത്യയില്‍ ഉള്ളത്. ദുബൈ, ഹോങ്ങ്കോങ്ങ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഏറ്റവും ഒടുവില്‍ റദ്ദ് ചെയ്യപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരം 6.24ന് പുറപ്പെടേണ്ട ദുബൈ വിമാനം ഞായറാഴ്ച്ച രാവിലെ ആറു മണിക്കാണ് പുറപ്പെട്ടത്. കൂടാതെ ശനിയാഴ്ച്ച വൈകുന്നേരം തന്നെ പറന്നുയരേണ്ട ഹോങ്ങ്കോങ്ങ്, ഇഞ്ചിയോന്‍ വിമാനങ്ങള്‍ ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിക്കാണ് പുറപ്പെട്ടത്.അതേസമയം ചില സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ വൈകിയതെന്നു എയര്‍ ഇന്ത്യ പറഞ്ഞു.
മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള് റദ്ദ് ചെയ്തു
0
Share.