ഷാര്‍ജയില്‍ താമസക്കാരിയായ അനാഥയായ 62 കാരിക്ക് നാട്ടില്‍ വീട് നിര്‍മ്മിക്കാന്‍ നടന്‍ സുരേഷ്ഗോപി സഹായം വാഗ്ദാനം ചെയ്തു.യുഎഇയിലെ ഒരു റേഡിയോ ജോക്കിയായ വൈശാഖ് ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റാണ് ഇത്തരമൊരു ഉദ്യമം നടത്താന്‍ സുരേഷ്ഗോപിയെ പ്രേരിപ്പിച്ചത്. അറുപത്തി രണ്ടു വയസ്സുള്ള ഷാഹിദ എട്ടു വര്‍ഷത്തോളമായി നാട്ടിലേക്ക് പോയിട്ടെന്ന്‍ വൈശാഖ് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.മൂന്നു പെണ്മക്കളുടെ അമ്മയായ ഷാഹിദ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി യുഎഇയില്‍ ജോലി ചെയ്യുകയാണ്. തന്‍റെ വീട് ഉള്‍പ്പെടെയുള്ള എല്ലാ സമ്പാദ്യങ്ങളും പെണ്മക്കളുടെ വിവാഹത്തിനായി ഇവര്‍ക്ക് ചിലവാക്കേണ്ടി വന്നു. ഷാഹിദയെ കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് ഒരു ദിവസത്തിനുള്ളില്‍ 96,000 ലൈക്കുകലാണ് ലഭിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് നടന്‍ സുരേഷ്ഗോപി സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്.ഷാഹിദയുടെ നാടായ ആലപ്പുഴയില്‍ സ്ഥലം വാങ്ങി അവിടെ വീട് നിര്‍മ്മിച്ച് കൊടുക്കാമെന്നാണ് സുരേഷ്ഗോപി വാഗ്ദാനം ചെയ്തിട്ടുള്ളത്.
അനാഥയായ വൃദ്ധക്ക് നാട്ടില് വീട് നിര്മ്മിക്കാന് സഹായ ഹസ്തവുമായി സുരേഷ്ഗോപി
0
Share.