യുവതിയെ നദിക്കരയില് ഉപേക്ഷിച്ച ഡോക്ടര്മാര്ക്ക് സസ്പെന്ഷന്

0

രോഗിയായ യുവതിയെ ഗംഗ നദിക്കരയില്‍ ഉപേക്ഷിച്ച രണ്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. കാണ്‍പൂര്‍ മെഡിക്കല്‍ കോളജിലെ വിവേക് നായര്‍, ഇഫ്തിക്കര്‍ അന്‍സാരി എന്നീ ഡോക്ടര്‍മാരെയാണ് മൂന്നുമാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.ബിഹാര്‍ സ്വദേശിനിയായ കൃഷ്ണാദേവിയെ ആണ് ഇവര്‍ നദിക്കരയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. തീവണ്ടിയപകടത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കാണ്‍പൂര്‍ മെഡിക്കല്‍ കോളജില്‍ കൃഷ്ണാ ദേവിയെ പ്രവേശിപ്പിച്ചത്. ട്രെയിനില്‍ ഒറ്റക്കാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൃഷ്ണാദേവിയെഡോക്ടര്‍മാര്‍ ജൂലൈ 13ന്  ആംബുലന്‍സില്‍ കയറ്റി കൊണ്ടുപോയി നദീതീരത്തെ മണല്‍ത്തിട്ടിലുപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം.സംഭവത്തെക്കുറിച്ച് ഇവര്‍ തന്നെയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. മെഡിക്കല്‍ കോളജ് അധികൃതരുടെ പ്രാഥമിക അന്വേഷണത്തില്‍ സംഭവം സത്യമായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്നായിരുന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത്.

Share.

About Author

Comments are closed.