സിംബാബ്വെയ്ക്കെതിരായ അവസാന ട്വന്റി 20യില് 147 റണ്സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 5 വിക്കറ്റ് നഷ്ടമായി. നാലു റണ്ണെടുത്ത ക്യാപ്റ്റന് അജിങ്ക്യ രഹാനെ റണ്ണൗട്ടായി. റോബിൻ ഉത്തപ്പ 42 റൺസും മുരളി വിജയ് 13 റൺസുമെടുത്തു. 69 റൺസെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അഞ്ച് മുൻ നിര ബാറ്റ്സ്മാൻമാരെ നഷ്ടമായത്. 67 റണ്സെടുത്ത ചിബാബയാണ് സിംബാബ്വെയ്ക്ക് ഭേദപ്പെട്ട സ്കോര് നല്കിയത്. 19 റണ്സെടുത്ത മസാകട്സയെ പുറത്താക്കി പേസര് സന്ദീപ് ശര്മ ആദ്യ രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര് കുമാറും മോഹിത് ശര്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്ഷര് പട്ടേലും, സ്റ്റുവര്ട്ട് ബിന്നിയും ഓരോ വിക്കറ്റ് വീതം നേടി.
ഇന്ത്യക്ക് 5 വിക്കറ്റ് നഷ്ടമായി
0
Share.