പവർകട്ട് ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് ഉത്തർ പ്രദേശിൽ എംഎൽഎയെയും കൗൺസിലറെയും നാട്ടുകാർ കെട്ടിയിട്ടു. ബിഎസ്പി നേതാക്കൾക്കാണ് ഈ ദുരനുഭവം. മുഗൾസരയിൽ നിന്നുള്ള എംഎൽഎ ബാബൻ സിങ്ങും മൂന്നാം വാർഡ് കൗൺസിലറും നാട്ടുകാരുടെ പ്രശ്നങ്ങൾ സംസാരിക്കാൻ എത്തിയതായിരുന്നു. എന്നാൽ അതിനിടെ ക്ഷുഭിതരായ നാട്ടുകാര്‍ ഇരുവരെയും കെട്ടിയിടുകയായിരുന്നു പൊലീസെത്തി നാട്ടുകാരുമായി സംസാരിച്ചതിന് ശേഷമാണ് ഇരുവരെയും മോചിപ്പിച്ചത്. സ്ഥലത്ത് വെള്ളത്തിന്റെയും വൈദ്യുതിയുടെയും പ്രശ്നങ്ങൾ ഉണ്ടെന്ന് എംഎൽഎ സ്ഥിരീകരിച്ചു. റോഡിന്റെയും വെള്ളത്തിന്റെയും വൈദ്യുതിയുടെയും പ്രശ്നമുണ്ടെന്ന് നാട്ടുകാരും പറഞ്ഞു. ഇവ പരിഹരിക്കുന്നതിനായി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനവും നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
MLA, കൗൺസിലറെയും കെട്ടിയിട്ടു
0
Share.