കടലിന്‍റെ സംഗീതവുമായി രാഘവന്‍ മാസ്റ്റര്‍

0

മലബാറിന്‍റെ മത്സ്യതൊഴിലാളി സമുദായമായ അരയസമുദായത്തിലാണ് കെ. രാഘവന്‍ ജനിച്ചത്. കുട്ടിക്കാലത്തു തന്നെ കടല്‍ ജീവിതവുമായി പ്രകൃതിയുടെ മടിത്തട്ടിലാണ് കെ. രാഘവന്‍റെ കുട്ടിക്കാലം ചിലവഴിച്ചത്.  കാറ്റിന്‍റെ സംഗീതത്തിലും കടലിന്‍റെ ഇരന്പലിലുമാണ് കുട്ടിക്കാലം ചെലവഴിച്ചത്.  തലശേരിക്കടുത്ത് പാല എന്ന സ്ഥലത്താണ് രാഘവന്‍ മാസ്റ്ററുടെ ജനനം.  അച്ഛന്‍ കൃഷ്ണനും അമ്മ കുറിച്ചിയുടെയും മകനായി പിറന്ന ആണ്‍കുഞ്ഞായിരുന്ന രാഘവന്‍ കുട്ടിക്കാലത്തെ ജീവിതം കയ്പേറിയതായിരുന്നു.  പട്ടിണിയും ദാരിദ്ര്യവുമായിരുന്ന കുട്ടിക്കാലത്തെ ജീവിതം പിന്നീട് ബാല്യവും വിദ്യാഭ്യാസവുമൊക്കെ  വാസുമാസ്റ്ററുടെ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി പിന്നീട് തലശ്ശേരിയിലെ ബ്രണ്ണന്‍ സ്കൂളില്‍ നാലാം ക്ലാസില്‍ ചേര്‍ന്നു. ഈ നാളുകളിലെ ഏകാന്ത ജീവിതം രാഘവന്‍റെ മനസ്സ് സംഗീതലോകത്തേക്കായി.  സംഗീത ബന്ധമുള്ള ജീവിതമായിരുന്നു മലബാറിലെ അരയന്മാരുടെ ആധുനികമാദ്ധ്യമങ്ങളൊന്നുമില്ലാതായിരുന്ന രാഘവന്‍റെ കുട്ടിക്കാലം.  അച്ഛന്‍റെ കൂടെ പാട്ട് സംഘത്തിലെ ബാലനായ രാഘവനും കൂടുമായിരുന്നു.  തന്‍റെ മാതൃസഹോദരനായ കുറുപ്പിന്‍റെ സംഗീതപ്രേമം കെ. രാഘവനെ ബാല്യത്തില്‍ തന്നെ സ്വാധീനിച്ചിരുന്നു.  മൃദംഗ വിദ്വാനായ അദ്ദേഹത്തിന് സ്വന്തമായി ഒരു ഹാര്‍മോണിയം ഉണ്ടായിരുന്നു.  കുട്ടിക്കാലത്ത് രാഘവന് ഈ ഹാര്‍മോണിയത്തില്‍ നിന്നാണ് സംഗീതത്തിന് ജന്മം നല്‍കിയത്.  ഇളയച്ഛനോട് ഒപ്പം ബാല്യനാളുകള്‍ ക്ഷേത്ര ഉത്സവങ്ങളില്‍ മറ്റും കൂടെ പോകുമായിരുന്നു.  ബാല്യകാലത്ത് തികഞ്ഞ തന്‍റേടിയായ രാഘവന്‍ സ്കൂള്‍ അധ്യാപകര്‍ക്ക് തികച്ചും തലവേദനതന്നെയായിരുന്നു. സംഗീതത്തോട് ഒപ്പം കളരിയും ഫുഡ്ബോളും രാഘവന്‍ ഇഷ്ടപ്പെട്ടിരുന്നു. ഏഴാം ക്ലാസോടെ വിദ്യാഭ്യാസം മതിയാക്കിയ രാഘവന്‍ പിന്നീട് സംഗീതജ്ഞനായ  എസ്.പി നാരായണരുടെ ശിഷ്യനായും ശാസ്ത്രീയസംഗീതം അഭ്യസിച്ച അന്നത്തെ കാലഘട്ടത്തില്‍ ജാതിമതമില്ലാതെ ഒരു അയന് സംഗീതം പഠിപ്പിച്ചുകൊടുത്തതില്‍ നാരായണര്‍ക്ക് സ്വന്തം ജാതിയില്‍ നിന്നും അവഗണന ഏറ്റിട്ടുണ്ട്.  വിപ്ലവകരമായ ഒരു മാറ്റത്തിന് സംഗീതം വഴിമാറിയെന്നുള്ളതാണ് സത്യം. തന്‍റെ കഠിനപ്രയത്നം കൊണ്ട് സംഗീതത്തെ സ്നേഹിച്ച രാഘവന് വളരെയേറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. സംഗീതത്തെ സ്നേഹിക്കുന്നതിനോടൊപ്പം സംഗീതവിട്ട് 1937 – 38, അദ്ദേഹം ബോംബെയില്‍ ടാക്സ് ഓയില്‍ കന്പനിയില്‍ ഫുട്ബോള്‍ കളരിക്കാരനായി ജീവിതം ആരംഭിച്ചു.  സംഗീതം തല്‍ക്കാലം മാറ്റിവച്ച രാഘവന്‍ നിരവധി ഫുട്ബോള്‍ കളിക്കാരനായി മാറുകയായിരുന്നു. തന്‍റെ സംഗീതജീവിതം മാറ്റിവച്ച രാഘവന്‍ മഹാനഗരത്തില്‍ ഒറ്റപ്പെട്ടുപോയി.  ഫുട്ബോള്‍ കളി മതിയാക്കി സംഗീതം തന്നെയാണ് ജീവിതമെന്ന് രാഘവന്‍ കുറെക്കാലം ബോംബെയില്‍ അലഞ്ഞു നടന്നു.  അവസാനം ബോംബെയില്‍ നിന്നും ഒരു ഹാര്‍മോണിയപ്പെട്ടിയുമായി മദ്രാസിലേക്ക് തിരിച്ചു.

Share.

About Author

Comments are closed.