സ്വാശ്രയ മെഡിക്കല് കോളജുകള്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. പണം ഉള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുതെന്ന് ജസ്റ്റിസ് എം.വൈ ഇക്ബാല്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാത്തത് ചോദ്യം ചെയ്ത് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതിനായിരുന്നു വിമര്‍ശനം.വയനാട്ടിലെ ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പാലക്കാട്ടെ പി.കെ ദാസ് മെഡിക്കല്‍ കോളജ് എന്നിവരെയാണ് കോടതി വിമര്‍ശിച്ചത്. കേസില്‍ ഇടപെടാനാകില്ലെന്നും ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല് കോളജുകള്ക്ക് സുപ്രീംകോടതിയുടെ വിമര്ശനം
0
Share.