ഗുരുവായൂര് അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി സന്ദേശം വന്നത് ഖത്തറില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തി. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ എം യു ബാലകൃഷ്ണന്റെ മൊബൈല്‍ ഫോണിലാണ് ഭീഷണി സന്ദേശം വന്നത്. മലയാളിയാണ് സംസാരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് മലയാളി യുവാവ് പോലീസിന്റെ നിരീക്ഷണത്തിലാണെന്നറിയുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. ക്ഷേത്രത്തിലെത്തിയ തൃശ്ശൂര്‍ റേഞ്ച് ഐജി സുരേഷ് രാജ് പുരോഹിത് ദേവസ്വം അധികൃതരുമായി ചര്‍ച്ച നടത്തി.സംഭവത്തെ തുടര്‍ന്ന് ക്ഷേത്രവും പരിസരവും പോലീസിന്റെ കര്‍ശന സുരക്ഷാ വലയത്തിലായി. തൃശ്ശൂര്‍ ഐ ജി. സുരേഷ് രാജ് പുരോഹിത്, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ ജി സൈമണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. ക്ഷേത്ര നടകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്ത് പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്..
ഗുരുവായൂര് അമ്പലത്തിന് ബോംബ് ഭീഷണി
0
Share.