തിരുവനന്തപുരം – ഫ്രാറ്റ് ലയനം കോടതി അംഗീകരിച്ചു. ഫ്രാറ്റ് ഒന്നായി പ്രവര്‍ത്തിക്കാന്‍ പട്ടം ശശിധരന്‍നായര്‍, ടി.കെ. ഭാസ്കരപണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കിയ വിഭാഗങ്ങള്‍ തീരുമാനിച്ച് ഇരുവിഭാഗങ്ങളുടെയും സംയുക്ത പൊതുയോഗം 28-6-2015 ല്‍ അംഗീകരിച്ച് മരുതംകുഴി സതീഷ്കുമാര്‍, എം.എസ്. വേണുഗോപാല്‍ എന്നിവര്‍ ഫയല്‍ ചെയ്ത അനുരഞ്ജന പെറ്റിഷന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതി അംഗീകരിച്ച് വിധിയായി. ഇതോടെ ഫ്രാറ്റിന്‍റെ പേര് ഉപയോഗിക്കുന്നതിന് അവകാശം സ്ഥാപിക്കുന്നതിനും മറ്റുള്ളവര്‍ ഫ്രാറ്റിന്‍റെ പേര് ദുരുപയോഗിച്ച് പ്രവര്‍ത്തിക്കുന്നത് നിരോധിക്കുന്നതിനുമുള്ള നിരോധന വിധിക്കായി കേസില്‍ ഫ്രാറ്റിന് അനുകൂലമായി വിധിയായതിനാല്‍ ഇനി മറ്റാര്‍ക്കും ഫ്രാറ്റിന്‍റെ പേര് ദുരുപയോഗം ചെയ്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതിനാല്‍ ഫ്രാറ്റ് ലയനം നിയമപരമായും പൂര്‍ത്തിയായിരിക്കുകയാണ്. ലയനത്തോടെ ഒന്നായ ഫ്രാറ്റിന് മാത്രമേ നിയമപരമായി ഇനി പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ.
കോടതി ഉത്തരവ് പ്രകാരം 2015 വര്‍ഷത്തെ ഭാരവാഹികളായി സംയുക്ത പൊതുയോഗം തെരഞ്ഞെടുത്ത പട്ടം ശശിധരന്‍ നായര്‍ (പ്രസിഡന്‍റ്), ടി.കെ. ഭാസ്കരപണിക്കര്‍ (വര്‍ക്കിംഗ് പ്രസിഡന്‍റ്), എം. എസ്. വേണുഗോപാല്‍ (ജനറല്‍ സെക്രട്ടറി) മരുതംകുഴി സതീഷ് കുമാര്‍ (ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി), സി. മനോഹരന്‍ നായര്‍ (ട്രഷറര്‍) എന്നിവരെയും 2013 ല്‍ പട്ടം ശശിധരന്‍നായരും, 2014 ല്‍ ടി.കെ. ഭാസ്ക്കരപണിക്കരും നേതൃത്വം നല്‍കിയ ഭാരവാഹികളെയും അംഗീകരിച്ചു. 2015 ല്‍ സംയുക്ത പൊതുയോഗം തെരഞ്ഞെടുത്ത ലിസ്റ്റ് സ്വീകരിക്കാനും രജിസ്ട്രേഷന്‍ നന്പര്‍ 50-93 ആയ ഫ്രാറ്റിന്‍റെ 2013, 2014 എന്നീ വര്‍ഷങ്ങളിലെ കോടതി അംഗീകരിച്ച ഭാരവാഹികളുടെ ലിസ്റ്റ് ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ രേഖപ്പെടുത്താനും ജില്ലാ രജിസ്ട്രാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ രണ്ടര വര്‍ഷമായി ഫ്രാറ്റ് ഭാരവാഹികളെ സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കത്തിനും വിരാമമിട്ടിരിക്കുകയാണ്. ലയനത്തോടെ ശക്തിയാര്‍ജ്ജിച്ച ഫ്രാറ്റ് ഇപ്പോള്‍ നിയമപരമായും അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ എല്ലാ റസിഡന്‍റ്സ് അസോസിയേഷനുകളെയും ഒരുമിപ്പിച്ച് ജില്ലയുടെ സമഗ്രവികസനത്തിനും സാമൂഹ്യ സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ ഈ വിധി ഉത്തേജനം നല്‍കുന്നതാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.