ബോബി സിംഹയും രശ്മി മേനോനും വിവാഹിതരാകുന്നു

0

തമിഴകത്ത് നായകനിരയിലേക്ക് വളര്‍ന്ന ബോബി സിംഹയും മലയാളി നടി രശ്മി മേനോനും വിവാഹിതരാകുന്നു. ഉറുമീന്‍ എന്ന ചിത്രത്തില്‍ നായകനും നായികയുമായി ഒരുമിച്ച് അഭിനയിച്ചവേളയിലാണ് ബോബി സിംഹയും രശ്മിയും പ്രണയത്തിലാകുന്നത്. അടുത്ത വര്‍ഷം ജനവരിയില്‍ ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരുടെയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതിച്ചതോടെ ആഗസ്തില്‍ വിവാഹനിശ്ചയം നടത്താനാണ് ഒരുങ്ങുന്നത്. നേരം എന്ന ചിത്രത്തിലെ വട്ടിരാജ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് ബോബിസിംഹ. മലയാളിയാണെങ്കിലും തമിഴ് ചിത്രങ്ങളിലൂടെയാണ് രശ്മി മേനോന്‍ അറിയപ്പെട്ടത്.

Share.

About Author

Comments are closed.